കൊവിഡ് പ്രതിരോധ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ കൊവിഡ് സ്ഥിതിഗതി,ശരാശരി കേസുകളുടെ എണ്ണം,പ്രതിദിന കൊവിഡ് കേസുകൾ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയെ സംബന്ധിച്ച് യോഗം വിലയിരുത്തി.

സ്‌കൂളുകളുടെ പ്രവർത്തനം പുന:രാരംഭിച്ച സാഹചര്യത്തിൽ പുതുതായി രൂപപ്പെടുന്ന ക്ലസ്റ്ററുകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

സ്‌കൂളുകൾ,വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ,ജയിൽ, റസിഡൻഷ്യൽ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൂർണമായി പരിശോധന നടത്തി സമ്പർക്ക പട്ടിക കണ്ടെത്താനും ക്വാറന്റൈൻ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.

ജില്ലയിലെ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണ്. വാർഡ് തലത്തിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാനും സമ്പൂർണ വാക്‌സിനേഷൻ കൈവരിക്കാനും യോഗം തീരുമാനിച്ചു.

മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. പൊതു ജനങ്ങൾ ഇക്കാര്യങ്ങൾ അനുസരിക്കണമെന്നും കളക്ടർ പറഞ്ഞു.കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ അതിവേഗം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും ഉദ്യേഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.

പുതുതായി ചുമതലയേറ്റ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോസ് ഡിക്രൂസിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ആദ്യ അവലോകന യോഗമായിരുന്നു ഇത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ-ഇൻ ചാർജ് പ്രിയ ഐ. നായർ, മുൻ ഡി.എം.ഒ ഡോ.ഷിനു കെ.എസ്, ഡി.പി.എം ഡോ.ആശാ വിജയൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News