നവജാത ശിശുക്കളെ എങ്ങനെ ഭംഗിയായി പരിചരിക്കാം….അറിയാം അവയെക്കുറിച്ച്….

ഒരു കുഞ്ഞ് അതിഥി അമ്മയുടെയും അച്ഛന്‍റേയും ജീവിതത്തിൽ
എത്തിയാൽ പിന്നെ നൂറുനൂറ് സംശയങ്ങളാണ്. ഇത് കുഞ്ഞിന് കുഴപ്പമാകുമോ അത് ബുദ്ധിമുട്ടാകുമോ… എന്തിനാണ് കരയുന്നത്… അങ്ങനെ അങ്ങനെ ഒരു അമ്മ മനസ്സിൽ ഒരായിരം സംശയങ്ങൾ…

അറിയുക ഈ കുഞ്ഞിക്കാര്യങ്ങൾ

1. colostrum എന്നറിയപ്പെടുന്ന കട്ടിയുള്ള മഞ്ഞപ്പാൽ. കുഞ്ഞിന് ധാരാളം രോഗപ്രതിരോധശേഷി നൽകുന്ന ആദ്യത്തെ വാക്സിനാണ് colostrum.ആദ്യ മൂന്നു നാലു ദിവസം ഉറപ്പായും കുഞ്ഞിന് ഈ പാൽ നൽകണം.

2. ആദ്യ പത്ത് ദിവസങ്ങളിൽ വെയിറ്റ് കുറയുകയും എന്നാൽ നല്ലവണ്ണം മുലപ്പാൽ കിട്ടുമ്പോൾ പത്താം ദിനം വെയിറ്റ് തിരിച്ചു കിട്ടുകയും ചെയ്യുന്നു.

3. മുലപ്പാൽ അല്ലാതെ മറ്റു പാനീയങ്ങൾ ഒന്നും, വെള്ളവും ദാഹശമനത്തിന് ആവശ്യമില്ല.

4. കുഞ്ഞിന്റെ എല്ലാ കരച്ചിലും പാലിന് അല്ല.

5. മൂത്രം ഒഴിക്കുമ്പോൾ കരയുന്നത് സ്വാഭാവിക രീതിയാണ്. എന്നാൽ അമിത കരച്ചിൽ ശ്രദ്ധിക്കുക.

6. ഇളംചൂടുവെള്ളത്തിൽ പെട്ടെന്ന് കുഞ്ഞിനെ കുളിപ്പിച്ച് എടുക്കുക.
പൗഡർ ഉപയോഗിക്കരുത്. ആട്ടിയ വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുക. മാർദ്ദവമുള്ള തുണി ഉപയോഗിച്ച് ദേഹം തുടയ്ക്കുക.

7. കുഞ്ഞിനെ നല്ലോണം മുലപ്പാൽ ലഭിച്ചു തുടങ്ങുമ്പോൾ ഓരോ തവണയും പാൽ കുടിച്ചു കഴിയുമ്പോൾ മഞ്ഞനിറത്തിൽ ചെറിയ അളവിൽ മലം പോകും അത് വയറിളക്കമല്ല.

8. നവജാതശിശുക്കൾ 7 ദിവസം വരെ മലം പോകാതെ ഇരുന്നാലും പ്രശ്നമില്ല. കുഞ്ഞിന് അസ്വസ്ഥതകൾ ഒന്നുമില്ലെങ്കിൽ.

9. കുഞ്ഞിൻറെ മലത്തിൻറെ നിറം കളിമണ്ണിൻറെ നിറമോ വെളുത്തതോ ആണെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക.

10. കുഞ്ഞിന്റെ മാറിൽ ചെറിയ കട്ടി കാണുകയാണെങ്കിൽ ഭയപ്പെടേണ്ട. തനിയെ മാറും. എന്നാൽ അവിടെ മസ്സാജ് ചെയ്യരുത്.

11 .കുഞ്ഞിന്റെ ദേഹത്ത് ചെറിയ ചുവന്ന കുരുക്കൾ കാണുന്നതിനെ പറയുന്നത് Erythema Toxicum എന്നാണ്. അത് തനിയെ മാറിക്കോളും.

12. ഡോക്ടർ നിർദേശിക്കുന്ന സോപ്പ്, ഷാംപൂ മാത്രം ഉപയോഗിക്കുക. മാറി മാറി സോപ്പ് ഉപയോഗിക്കരുത്.

13. കുഞ്ഞിന് മഞ്ഞ വരുന്നത് ജനനശേഷം ചുവന്ന രക്താണു നശിച്ചിട്ടാണ്. അത് അമ്മ വയറിൽ വെയിൽ കൊള്ളിക്കാഞ്ഞിട്ടല്ല. അതിന് അളവ് കൂടുതലാണെങ്കിൽ ഫോട്ടോതെറാപ്പി വേണ്ടിവരും.

14. കുഞ്ഞു പൊക്കിളിൽ ഒന്നും പുരട്ടരുത്. പല അമ്മമാർക്കും പേടിയാണ്. വെള്ളം ഇറങ്ങുമോ എന്ന്. ഒരിക്കലുമില്ല. സാധാരണ രണ്ടാഴ്ചയ്ക്കുള്ളിൽ പൊക്കിൾ വീഴും. ചെറിയ അളവിൽ രക്തം പൊടിയും. എന്നാൽ പിന്നീട് അവിടെ നിന്നും രക്തം വരികയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കണം.

15. ജനിച്ച ശേഷം ആദ്യ പത്ത് ദിവസം കഴിഞ്ഞാൽ 20-30 ഗ്രാം വെയിറ്റ് മാസം കഴിഞ്ഞ് ജനിക്കുന്ന കുഞ്ഞുങ്ങൾക്കു കൂടും. എന്നാൽ മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് 15- 20 ഗ്രാം വെയിറ്റ് ദിവസവും കൂടാം.

16. അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഫോർമുല തുടങ്ങുക.

17. നല്ലവണ്ണം മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾ രണ്ടു മണിക്കൂർ ഉറങ്ങും, ഓരോ തവണയും മലവും മൂത്രവും പോകും.

18. കുഞ്ഞിനെ എ സി റൂമിൽ 26-28 ഡിഗ്രിയിൽ കിടത്താവുന്നതാണ്.

19. മുലപ്പാൽ കുറയുമ്പോൾ ഇവ ശ്രദ്ധിക്കുക.
(a) Feeding Position ശരിയായ രീതിയിൽ തന്നെ വേണം.
(b) അമ്മയുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ഒഴിവാക്കുക.
(c) അമ്മയുടെ പോഷകമൂല്യ ഭക്ഷണം, വെള്ളം ധാരാളം കുടിക്കുക. (d) ഡോക്ടററുടെ നിർദ്ദേശം സ്വീകരിക്കുക.

20. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് kangaroo mother care എന്ന പരിചരണം. കുഞ്ഞിൻറെ ദേഹം അമ്മയുടെ ദേഹത്തോട് ചേർന്ന് കിടക്കുന്ന രീതി. ഇത് കുഞ്ഞുങ്ങളുടെ വെയിറ്റ് കൂട്ടാനും മുലപ്പാൽ കൂടുവാനും കൂടുതൽ ഉപകരിക്കും.

21.മാസം തികയാത്ത കുഞ്ഞുങ്ങൾക്കു തലയുടെയും,ഹൃദയം, കാഴ്ച എന്നിവയുടെ പരിശോധന ഡോക്ടറുടെ നിർദേശാനുസരണം ചെയ്യുക.

22. എല്ലാ നവജാതരുടെയും കേൾവി പരിശോധന ഉറപ്പായും ചെയ്യണം.

23. വിറ്റാമിൻ ഡി മരുന്ന് എല്ലാ നവജാതർക്കും ഒരു വയസ്സുവരെ ഉറപ്പായും നൽകണം.

24. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് അയൺ മൾട്ടിവിറ്റാമിൻ സിറപ്പ് കൂടി നൽകിവരുന്നു.

25. കുഞ്ഞു പാൽ കുടിക്കുന്നില്ല, പനി, ചുമ,ശ്വാസംമുട്ട്, മയക്കം, ചർദ്ദിൽ, നിർത്താതെ കരച്ചിൽ, നഖത്തിലോ ചുണ്ടിലൊ നീലനിറം ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News