കോപ്പ സുഡാമേരിക്കാന കിരീടം അത്ലറ്റിക്കോ പരാനെൻസിന്

ലാറ്റിനമേരിക്കൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ കോപ്പ സുഡാമേരിക്കാന കിരീടം അത്ലറ്റിക്കോ പരാനെൻസിന്. ബ്രസീലിയൻ ക്ലബ്ബുകളുടെ വാശിയേറിയ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് റെഡ് ബുൾ ബ്രഗൻറിനോയെ തോൽപിച്ചാണ് പരാനെൻസിന്റെ കിരീട നേട്ടം.

29-ാം മിനുട്ടിൽ നിക്കാവോയാണ് വിജയ ഗോൾ നേടിയത്. അത്ലറ്റിക്കോ പരാനെൻസിന്റെ രണ്ടാം കോപ്പ സുഡാമേരിക്കാന കിരീടമാണിത്.

കിരീട നേട്ടത്തോടെ അടുത്ത സീസണിലെ കോപ്പ ലീബർട്ടഡോറസ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കും പരാനെൻസ് യോഗ്യത നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News