ദത്ത് വിഷയം; അനുപമയുടെ കുഞ്ഞ് ഇന്ന് കേരളത്തിലെത്തും

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി അധികൃതർ ഏറ്റുവാങ്ങി. കുഞ്ഞിനെ ലഭിച്ചാൽ ഡിഎൻഎ പരിശോധനയ്ക്ക് സജ്ജമാണെന്ന് സി ഡബ്ള്യൂ സി കോടതിയെ അറിയിച്ചിരുന്നു.

ആന്ധ്രാപ്രദേശ് ദമ്പതികളിൽ നിന്ന് ഉദ്യോഗസ്ഥർ കുഞ്ഞിനെ ഇന്നലെയാണ് ഏറ്റുവാങ്ങിയത്. കേരളത്തിൽ എത്തിച്ചാൽ കുഞ്ഞിന്റെ ചുമതല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കായിരിക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here