കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ ന്യൂയോർക്കിലെ കേരള സെന്ററിൽ

നവംബർ 19 ഏഴു മണിയോടുകൂടി അമേരിക്കയിലെ കൈരളി ടിവിയുടെ സാരഥി ജോസ് കാടാപ്പുറത്തോടൊപ്പം കേരള സെന്ററിൽ എത്തിയ ശരത് ചന്ദ്രനെ കേരള സെന്ററിന്റെ ഭാരവാഹികൾ സ്വീകരിച്ചു. കേരള സെന്ററിന്റെ ഗസ്റ്റ് ബുക്കിൽ അദ്ദേഹം എഴുതിയ കുറുപ്പിൽ ഇന്ത്യയിലെ കർഷക സമരത്തിനു ആധാരമായ ബില്ലുകൾ മോഡി ഗവണ്മെന്റ് പിൻവലിച്ച ഈ ദിവസം കേരള സെന്റർ സന്ദർശിക്കുവാൻ സാധിച്ചത് എന്നും ഓർമ്മയിൽ നിൽക്കുന്ന കാര്യമാന്നെന്ന് അദ്ദേഹം എഴുതിവച്ചു.

സ്വീകരണ യോഗത്തിൽ കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

രാഷ്ട്രീയ, മത, ജാതി, വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന കേരള സെന്ററിലേക്ക് ശരത് ചന്ദ്രൻ വന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കേരള സെന്ററും കൈരളി ടിവിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നും അത് ഭാവിയിലും തുടരണമെന്നും ശരത്തിനെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് ജോസ് കാടാപ്പുറം പറഞ്ഞു.

കേരള സെന്റര് അവാർഡ് അമേരിക്കയിലേ ഏറ്റവും വിലപ്പെട്ട അവാർഡായി പ്രതിഭകളുടെ മനസ്സിൽ ഇടംപിടിച്ചെന്നു മാത്രമല്ല നിലവാരം പുലർത്തുന്ന അവാർഡായി മാറിക്കഴിഞ്ഞതായി ജോസ് പറഞ്ഞു .
കേരള സെന്റർ എന്ന പേരിൽ ഒരു സ്ഥാപനം ന്യൂയോർക്കിൽ തല ഉയർത്തി നിൽക്കുന്നതിൽ വളരെ അഭിമാനമുണ്ടെന്നും എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന ഈ പ്രസ്ഥാനം മറ്റുള്ളവർക്കൊരു മാതൃകയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.

അടുത്ത തലമുറക്ക് പ്രയോജനമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കേരള സെന്ററിൽ ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മാറുന്ന ഒരു കേരളത്തെയാണ് കാണിക്കുന്നതെന്നും ആ മാറ്റത്തിന് നേതൃത്വം കൊടുക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടമാണ് നാട്ടിലുള്ളതെന്നും അദ്ദേഹം പ്രസ്താവിച്ചു.

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് പ്രസിഡന്റ് തോമസ് ജോയ്, കേരള സെന്റർ ഭാരവാഹികളായ തമ്പി തലപ്പിളളിൽ, ഡോ. തെരേസ ആന്റണി, രാജു തോമസ്, മാത്യു വാഴപ്പള്ളി, ചിന്നമ്മ സ്റ്റീഫൻ മുതലായവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ചോദ്യോത്തര വേളയിൽ സദസ്യരുടെ പല ചോദ്യങ്ങൾക്ക് ശരത് ചന്ദ്രൻ മറുപടി പറഞ്ഞു .വർത്തമാന കേരളം ആധുനിക വികസിത രാജ്യങ്ങളുടെ തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുത്തു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു .

വാർത്ത അയച്ചത്; തമ്പി തലപ്പിള്ളിൽ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News