സി​പി​ഐഎം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം; വീ​ട് അ​ടി​ച്ചു ​ത​ക​ർ​ത്തു

തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരി മാഫിയയുടെ ഗുണ്ടാ അക്രമം.സി പി ഐ എം നേതാവിന്റെ വീട് അടിച്ചു തകർത്തു.വീടിനു നേരെ നാടൻ ബോംബെറിഞ്ഞു. വാഹനവും തകർത്തു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം സി പി ഐ എം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിൻ്റെ വീടിനു നേരെ
ആക്രമണം നടത്തിയത്.

ബൈക്കിൽ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിൻ്റെ ഗേറ്റ് തകർത്തു . മുറ്റത്തു നിന്ന ഷിജു ഓടി വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു. വീട്ടിലേയ്ക്ക് നാടൻ ബോംബ് വലിച്ചെറിഞ്ഞ സംഘം വീടിൻ്റെ ജനാലകൾ വെട്ടി പൊളിച്ചു.

പടക്കം എറിഞ്ഞ ഘട്ടത്തില്‍ ഷിജുവിൻ്റെ ഭാര്യ ശാലിനി കുഞ്ഞിനെയും എടുത്ത് അടുക്കളഭാഗത്ത് ഓടിയതിനാൽ കുഞ്ഞിന് പരുക്കേറ്റില്ല. ഏകപക്ഷീയമായ ആക്രമണം ആണ് നടന്നതെന്ന് ഷിജു കൈരളി ന്യൂസിനോട് പറഞ്ഞു.

കഴക്കൂട്ടം തുമ്പ പ്രദേശങ്ങളിൽ ലഹരിമാഫിയയുടെ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. സംശയത്തെ തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News