രാജസ്ഥാനില്‍ മന്ത്രിസഭ പുന:സംഘടന ഇന്ന്

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാരത്തര്‍ക്കം പരിഹാരത്തിലേക്ക്. ഇരു നേതാക്കളുടെയും അനുയായികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കും.5 പേര്‍ ഗെഹ്ലോട് പക്ഷത്ത് നിന്നും 4 പേര്‍ സച്ചിന്‍ പൈലറ്റ് വിഭാഗത്ത് നിന്നും മന്ത്രിമാരാകും.നിലവിലെ എല്ലാ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇന്ന് വൈകിട്ട് ആണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് കലങ്ങി തെളിയുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്‌. സച്ചിന്റെ ഭാഗത്ത് നിന്നുള്ള നേതാക്കളെ കൂടി ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ വികസനം ആണ് കേന്ദ്ര നേതൃത്വം രാജസ്ഥാനില്‍ നടത്തിയത്.

പുതിയ തീരുമാനം അനുസരിച്ച് 9 പേര്‍ കൂടി മന്ത്രിസഭയുടെ ഭാഗം ആകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 5 പേര്‍ ഗെഹ്ലോട് പക്ഷത്ത് നിന്നും 4 പേര്‍ സച്ചിന്‍ പൈലറ്റ് വിഭാഗത്ത് നിന്നുമാണ്. നിലവിലെ എല്ലാം മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും. നേരത്തെ ദില്ലിയില്‍ എത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടക്കം മുതല്‍ വഴങ്ങാതിരുന്ന അശോക് ഗെഹ്ലോട്ടിനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞതോടെയാണ് പുനസംഘടന നടക്കുന്നത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സച്ചിന്‍ പൈലറ്റിന് ഗുജറാത്തിന്റെ ചുമതല നല്‍കാനും ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here