കര്‍ണാടക സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കേരളത്തോടുള്ള കര്‍ണാടക സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം.മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ഏര്‍പ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്ക് എതിരെയാണ് കൂട്ടുപുഴയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

കേരള കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കടുത്ത നിയന്ത്രണങ്ങളില്‍ വലയുകയാണ് യാത്രക്കാര്‍. കഴിഞ്ഞ ദിവസം ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള ഉത്തരവ് ഉണ്ടായിട്ടും കെ എസ് ആര്‍ ടി സി ബസ്സുകള്‍ അതിര്‍ത്തി കടത്താതെ ചെക്ക് പോസ്റ്റില്‍ മണിക്കൂറുകളോളം തടഞ്ഞു വച്ചു. നവംബര്‍ 15 വരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നവംബര്‍ 24 വരെ നീട്ടി.

അതിര്‍ത്തി കടക്കാന്‍ 72 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ പരിശോധന റിപ്പോര്‍ട്ട് വേണമെന്ന നിബന്ധനയും നിലനില്‍ക്കുകയാണ്. കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ മാക്കൂട്ടത്ത് നടത്തുന്ന നിയന്ത്രണങ്ങള്‍ ഇരു സംസ്ഥാനങ്ങളിലേയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീര്‍ഹുസൈന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News