ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം; മരണം 24 ആയി, കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്.ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

അതേസമയം ആന്ധ്രാപ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരമാണിത്. 17 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എന്നാല്‍ വിവിധയിടങ്ങളിലായി നൂറോളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു.

172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത്.ഇന്നലെ രാത്രി അനന്ദ്പൂര്‍, കടപ്പ, തിരുപ്പതി മേഖലകളില്‍ മഴയുണ്ടായി. ഇന്ന് പകലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. അനന്ത്പൂരില്‍ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. റായലസീമ മേഖലയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ആന്ധ്രാപ്രദേശില്‍ മഴ ശക്തമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News