അങ്കമാലിയില്‍ പട്ടാപ്പകള്‍ ഗുണ്ടാക്രമണം; ഇറച്ചിക്കടയില്‍ നിന്ന് അക്രമികള്‍ പണവുമായി മുങ്ങി

അങ്കമാലി തുറവൂരില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ഇറച്ചിക്കടയില്‍ എത്തിയ നാലംഗ സംഘം ജീവനക്കാരെ ആക്രമിച്ച് പണവും തട്ടിയെടുത്ത് മുങ്ങി. ഇറച്ചി കടം കൊടുക്കാത്തതിലുളള പ്രതികാരമാണ് ആക്രമണത്തിനും മോഷണത്തിനും പിന്നിലെന്ന് കടയുടമയുടെ പരാതി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാലംഗ സംഘം തുറവൂര്‍ മൂപ്പന്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന പി വി സണ്‍സ് എന്ന ഇറച്ചിക്കടയില്‍ എത്തിയത്. ബൈക്കിലും നടന്നുമായി എത്തിയ സംഘം പെട്ടെന്ന് കടയിലേക്ക് ഇരച്ചു കയറുകയും സാധനങ്ങള്‍ പുറത്തേക്ക് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.

കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നേരെ ഇറച്ചിവെട്ടുന്ന കത്തിവീശുകയും ആക്രമിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കടയിലുണ്ടായിരുന്ന നാല്‍പ്പതിനായിരത്തോളം രൂപയും അക്രമികള്‍ കൊണ്ടുപോയതായി കടയുടമ എല്‍ദോ പറഞ്ഞു.

നേരത്തേ കടം വാങ്ങിയ ഇറച്ചിയുടെ പണം ചോദിച്ചതാണ് ആക്രമണത്തിന് കാരണം. കാപ്പ ചുമത്തപ്പെട്ട പുല്ലാനി സ്വദേശി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here