ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍ ആസ്തികളും വില്‍പനയ്ക്ക് വച്ച് കേന്ദ്രം

ബിഎസ്എന്‍എല്‍ ന്റെയും, എംടിഎന്‍എല്‍ ന്റെയും ആസ്തികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 970 കോടിയോളം രൂപയുടെ ആസ്തിയാണ് വിറ്റഴിക്കുക. ബിഎസ്എന്‍എല്‍ ന്റെ 660 കോടി രൂപയോളം വരുന്ന ആസ്തികളാണ് വിറ്റഴിക്കുന്നത്. ബിഎസ്എന്‍എല്‍ ന്റെ ഹൈദരാബാദ്, ചണ്ഡീഗഡ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ആസ്തികളാണ് വിൽക്കുക.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിന്റെ ഭാഗമായാണ് ടെലികോം സ്ഥാപനങ്ങളായ എംടിഎന്‍എല്‍ ന്റെയും ബിഎസ്എന്‍എല്‍ ന്റെയും റിയൽ എസ്റ്റേറ്റ് ആസ്തികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.

970 കൊടിയോളം രൂപയുടെ ആസ്തിയാണ് വില്പനക്കായുള്ളത്. ബിഎസ്എന്‍എല്‍  ന്റെ ഹൈദരാബാദ്, ചണ്ഡീഗഡ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ആസ്തികളാണ് 660 കോടി രൂപയ്ക്ക് വിൽക്കുക.

310 കോടിരൂപയ്ക്കാണ്എംടിഎന്‍എല്‍ ന്റെ മുംബൈയിലെ  ആസ്തികൾ വില്പനക്കായി ലിസ്റ്റ് ചെയ്തിട്ടുള്ളത്.  ഓഷിവാരയിൽ സ്ഥിതിചെയ്യുന്ന എംടിഎൻഎല്ലിന്റെ 20 ഫ്ലാറ്റുകളും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.
എംടിഎൻഎൽ അസറ്റുകൾക്കായുള്ള ഇ-ലേലം ഡിസംബർ 14നാണ് നടക്കുക.

2019 ഒക്ടോബറിൽ സർക്കാർ അംഗീകരിച്ച എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ എന്നിവയുടെ 69,000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ധനം സമാഹരിക്കാനാണ് ആസ്തികൾ വിൽക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.എന്നാൽ കുത്തക കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന ആരോപണം ശക്തമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel