സമീര്‍ വാങ്കഡെയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി നവാബ് മാലിക്‌

ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന കോടതി ഉത്തരവിന് പിന്നാലെ സമീര്‍ വാങ്കഡെയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി നവാബ് മാലിക് രംഗത്തെത്തി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

കോടതി ഉത്തരവിന് പിന്നാലെ സമീര്‍ വാങ്കഡെയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി നവാബ് മാലിക് രംഗത്തെത്തി

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെതിരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് കോടതി നിരീക്ഷണം

സമീര്‍ വാങ്കഡെയ്ക്ക് ഹോട്ടലും ബാറുമുണ്ടെന്ന വിവരങ്ങള്‍ രേഖകള്‍ അടക്കം മന്ത്രി നവാബ് മാലിക് ട്വീറ്റ് ചെയ്തു. വാംഖഡെയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ബാര്‍ ഹോട്ടല്‍ 1997 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. നവിമുംബൈ വാഷിയിലെ സദ്ഗുരു എന്ന ഹോട്ടലാണ് വാങ്കഡെയുടെ പേരിലുള്ളത്. സമീര്‍ വാങ്കഡെയുടെ പിതാവും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനും ആയിരുന്ന നാംദേവ് വാംഖഡെ 1997-ലാണ് മകന്റെപേരില്‍ ബാറിന് ലൈസന്‍സ് എടുത്തതെന്നും നവാബ് മാലിക്ക് വെളിപ്പെടുത്തി.

ബാര്‍ ഉണ്ടെന്ന വിവരം മറച്ചുവെച്ചിട്ടില്ലെന്നാണ് സമീര്‍ വാങ്കഡെ വിശദീകരിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ചശേഷം പിതാവിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നുവെന്നും സമീര്‍ വ്യക്തമാക്കി

വരും ദിവസങ്ങള്‍ എന്‍ സി ബി സോണല്‍ ഡയറക്ടര്‍ക്ക് ഏറെ നിര്‍ണായകമായിരിക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News