ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളില്‍ വന്ന ഇളവുമാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നത്. വെര്‍ച്യുല്‍ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണവും കുറഞ്ഞു. പമ്പയില്‍ ഇരുമുടികെട്ട് നിറയ്ക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി കഴിഞ്ഞു.

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഈ വര്‍ഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ഇന്നാണ്. രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തര്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. ഇന്നലെ 12345 പേരാണ് ദര്‍ശനത്തിയായി എത്തിയത്. ഇന്നലെ 9 മണിയോടെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. 20 ന് ശേഷം ഭക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു.

തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പൂര്‍ണമായി പിന്‍വലിച്ചു .മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകള്‍ തുറന്നിട്ടും ജലനിരപ്പില്‍ കാര്യമായ വര്‍ധന ഉണ്ടാകാത്തത് പരിഗണിച്ചാണ് നടപടി.

അതേസമയം തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും നീക്കം ആരംഭിച്ചു അയ്യപ്പന്‍മാര്‍ നിലയ്ക്കലിലേക്ക് എത്തുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളില്‍ തുടരണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. പമ്പയിലേക്കുള്ള കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസിന് ഏര്‍പ്പെടുത്തിയ സമയക്രമവും നീക്കി.

ഇന്നലെ രാവിലെ 11 മണിയോടെയാണ് പടികയറ്റം പുനരാരംഭിച്ചതെങ്കിലും 12,345 അയ്യപ്പന്‍മാര്‍ ദര്‍ശനം നടത്തി. തിരക്ക് വര്‍ധിച്ച് വരുന്നത് പരിഗണിച്ചാണ് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാന്‍ നടപടി തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പരമ്പരാഗത പാത തുറക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel