ഖത്തറിൽ ആവേശപന്തുരുളാൻ ഇനി 365 നാൾ; ആഘോഷമായി കൗണ്ട്ഡൗൺ

മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങും. അടുത്തവര്‍ഷം നവംബര്‍ 21-നാണ് ഖത്തർ ലോകകപ്പിന്റെ കിക്കോഫ്.

ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും.

അൽഖോറിലെ വിസ്മയങ്ങളുടെ കൂടാരമായ അൽ ബെയ്ത്തിൽ ഖത്തർ ലോകകപ്പിന്റെ ആദ്യ പന്തുരുളും. നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് ലോകകപ്പ്. ഫുട്‌ബോൾ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്കാലത്തെയും അവിസ്മരണീയമായി മാറുന്ന ലോകകപ്പിലേയ്ക്കുള്ള കൗണ്ട് ഡൗൺ ആഘോഷങ്ങൾക്ക് ഇന്നലെ തന്നെ ഖത്തറിൽ തുടക്കമായി. ഇനി അങ്ങോട്ടുള്ള ദിനങ്ങൾ കൊവിഡ് ജാഗ്രതയിൽ ഖത്തറിന് ആഘോഷ ദിനങ്ങൾ തന്നെയാണ്.

അതേസമയം, മത്സരത്തിനായി ഇനി ഒരു വർഷം ബാക്കിനിൽക്കെ കൗണ്ട് ഡൗൺ ആഘോഷമാക്കി എത്തിയിരിക്കുകയാണ് ഖത്തറും ലോകകപ്പിലേക്കുള്ള കളിയാവേശത്തിൽ പ്രവാസികളും. ആഘോഷങ്ങൾക്ക് ആകാശ പാതയിൽ തുടക്കമിട്ടത് ഖത്തർ എയർവേയ്‌സാണ്.

ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയും ചിഹ്‌നങ്ങളും പതിച്ച ഖത്തർ എയർവേയ്‌സിന്റെ വിമാനം ഇന്നലെ രാവിലെ 8 ലോകകപ്പ് വേദികൾക്കും മുകളിലായി പറന്നത് ലോകകപ്പ് ട്രോഫിയുമായാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News