കൊവിഡ് നിയന്ത്രണം; നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം

സർക്കാരിൻറെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു.

റോഡരികിൽ നിർത്തിയിട്ട ബൈക്കുകളും സൈക്കിളുകളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റു. ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തിയതോടെ ഡച്ച് സർക്കാർ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ഡൗൺ നടപ്പാക്കിയിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. കൂടാതെ, വാക്സിൻ സ്വീകരിക്കാത്തവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും സർക്കാരിൻറെ പരിഗണനയിലാണ്.

മധ്യ നെതർലൻഡ്സിലെ യുഓർക്ക് നഗരത്തിലും ലിംബർഗ് മേഖലയിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷാകുലരായ ജനം രണ്ടു ഫുട്ബാൾ മത്സരങ്ങളും തടസ്സപ്പെടുത്തി.

അൽകമാറിൽ ഫസ്റ്റ് ഡിവിഷൻ മത്സരവും കിഴക്കൻ നഗരമായ അൽമിലോയിൽ മറ്റൊരു മത്സരവും ഏതാനും സമയം തടസ്സപ്പെടുത്തിയതായി ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റോട്ടർഡാം നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ തെരുവിലിറങ്ങിയവർക്കുനേരെ വെള്ളിയാഴ്ച പൊലീസ് വെടിയുതിർത്തതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

യുറോപ്യലെ മറ്റു രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇവിടങ്ങളിൽ ലോക്ഡൗൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിൽ സർക്കാറിൻറെ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനം തെരുവിലിറങ്ങി. യൂറോപ്പിൽ കൊവിഡ് വ്യാപിപ്പിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News