ഇവാൻ ഒഴിഞ്ഞുമാറിയത് സാങ്കേതികപ്രശ്നം മൂലം ; അഭ്യൂഹങ്ങൾക്ക് അവസാനം

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിലെ ഉദ്ഘാടമത്സരത്തിലെ തോൽവിക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പത്രസമ്മേളനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന അഭ്യൂഹങ്ങൾ തെറ്റ്. ഇവാൻ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയെന്നും സാങ്കേതിക പ്രശ്നങ്ങൾ കാരണം അത് നടന്നില്ലെന്നും വിവിധ മാധ്യമപ്രവർത്തകൾ വെളിപ്പെടുത്തി.

ഐഎസ്എൽ ഉദ്ഘാടനമത്സരത്തിൽ എടികെ മോഹൻ ബ​ഗാനോട് രണ്ടിനെതിരെ നാല് ​ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഈ മത്സരശേഷം ഇവാന്റെ ഔദ്യോ​ഗിക പ്രതികരണമൊന്നും പുറത്തുവന്നില്ല. അതേസമയം, ബ​ഗാൻ ടീമിന്റെ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിന്റെ പ്രതികരണങ്ങൾ വരുകയും ചെയ്തു.

ഇതോടെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന അഭ്യൂഹങ്ങൾ പരന്നു. എന്നാൽ അധികം വൈകാതെ തന്നെ പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ഇത് നിഷേധിച്ചു. ഇവാൻ പത്രസമ്മേളനത്തിനെത്തിയെന്നും എന്നാൽ അദ്ദേഹത്തോട് ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ലന്നാണ് മാർക്കസ് പറഞ്ഞത്.

മത്സരശേഷമുള്ള ഓൺലൈൻ പത്രസമ്മേളനത്തിന് പുതിയ രീതിയാണെന്നും ഇതേക്കുറിച്ചുള്ള അവ്യക്തത കാരണമാകും ഇവാനോട് ആർക്കും ഒന്നും ചോദിക്കാൻ കഴിയാതിരുന്നതെന്നും മാർക്കസ് പിന്നീട് ട്വീറ്റ് ചെയ്തു. സാങ്കേതികപ്രശ്നങ്ങളും പത്രസമ്മേളനരീതിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും കാരണമാണ് ആർക്കും ചോദ്യങ്ങളില്ലാതിരുന്നതും അദ്ദേഹം വ്യക്തമാക്കി. ഇവാൻ പത്രസമ്മേളനത്തിനെത്തി ചോദ്യങ്ങളൊന്നുമില്ലാത്തതിനാൽ മടങ്ങിപ്പോകുന്ന ദൃശ്യവും അദ്ദേഹം പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News