കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയ പാത വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയ പാത വികസനത്തിന് ഭാരത് മാല പദ്ധതിയില്‍ 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.ഒക്ടോബര്‍ മാസം 28 ന് ഡല്‍ഹിയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ദേശീയപാത വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ ദേശീയപാത 6 വരിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 20 റീച്ചുകളായാണ് ദേശീയപാത 66 ന്റെ വികസനപ്രവര്‍ത്തനം നടക്കുന്നത്. ഇതില്‍ 16 റീച്ചുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഇപ്പോള്‍ കൊച്ചി നഗരത്തിന്റെ വികസനക്കുതിപ്പിന് കാരണമാകുന്ന കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയ പാത ആറുവരിപ്പാതയ്ക്ക് ഭാരത് മാല പദ്ധതിയില്‍ 3465.82 കോടി രൂപ അനുവദിച്ചതായി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. എറണാകുളം – തൃശൂര്‍ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണര്‍വ്വ് ഉണ്ടാക്കാന്‍ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കും.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാത അതോറിറ്റിക്ക് നല്‍കും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗങ്ങള്‍ ചേരും.

ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ദേശീയപാത അതോറിറ്റി അധികൃതരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News