യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച സംഭവം; പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു

ഇടുക്കി അടിമാലിയില്‍ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുണ്‍കുമാറിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്.

കഴിഞ്ഞ 16നായിരുന്നു സംഭവം. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുണ്‍കുമാറും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുണ്‍ കുമാര്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധത കാണിച്ചു. എന്നാല്‍ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കില്‍ 214000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവില്‍ 14000 രൂപ നല്‍കാമെന്ന് അരുണ്‍ കുമാര്‍ സമ്മതിച്ചു. ഇത് സംസാരിക്കാനായാണ് ഇരുവരും അടിമാലി സെന്റ് ആന്റണി ചര്‍ച്ചിന് സമീപം എത്തിയത്. ഇതിനിടയിലാണ് കയ്യിലിരുന്ന ആസിഡ് ഷീബ അരുണ്‍ കുമാറിന്റെ മുഖത്തേക്ക് ഒഴിച്ചത്.

റബ്ബര്‍ പാലില്‍ ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News