എൺപത്തിയെട്ടിന്‍റെ നിറവില്‍ പി കെ മേദിനി

ദേശീയ സ്വാതന്ത്ര്യത്തിനും മനുഷ്യവിമോചനത്തിനും വേണ്ടി ജീവിതകാലം മുഴുവൻ നിസ്വാർത്ഥവും സംഗീതാത്മകവും ത്യാഗോജ്ജ്വലവുമായ പോരാട്ടജീവിതം നയിച്ച പി. കെ മേദിനിക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാള്‍.

ആലപ്പുഴയിലെ ചീരഞ്ചിറയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ടു മക്കളിൽ ഏറ്റവും ഇളയവളായി 1933 ആഗസ്റ്റിലാണ് മേദിനിയുടെ ജനനം. പുന്നപ്ര-വയലാർ സമരത്തെതുടർന്ന് നേതാക്കൾ ശിക്ഷിക്കപ്പെട്ടു. ജയിലിൽനിന്നിറങ്ങിയ ടി.വി. തോമസ്, കെ.ആർ. ഗൗരിയമ്മ, ആർ. സുഗതൻ തുടങ്ങിയ നേതാക്കൾക്ക് നൽകിയിരുന്ന സ്വീകരണപരിപാടികളിൽ സ്ഥിരം ഗായികയായിരുന്നു മേദിനി.

പ്രസംഗത്തെക്കാൾ ജനങ്ങളെ ആകർഷിക്കാൻ പാട്ടിനു കഴിയുമെന്ന് മനസ്സിലാക്കി ഒട്ടുമിക്ക പൊതുസമ്മേളനങ്ങളിലും പ്രസംഗങ്ങൾക്കിടയിൽ മേദിനിയുടെ പാട്ടുകൾ പതിവായി. ഉച്ചഭാഷിണികൾ സാധാരണമല്ലാതിരുന്ന അക്കാലത്ത് പരിപാടികളുടെ നോട്ടീസിൽ “മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്” എന്ന അറിയിപ്പ് ആളുകളെ ആകർഷിക്കുന്നതിനായി പ്രത്യേകമായി ചേർക്കുമായിരുന്നു.

കേരളത്തിന്റെ മുക്കിലും മൂലയിലും മേദിനിയുടെ വിപ്ളവഗാനങ്ങൾ മുഴങ്ങി. അതിനിടെ കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളിൽ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. കർഷക സ്ത്രീയായിട്ടായിരുന്നു വേഷം.

പി ജെ ആന്റണിയുടെ കൂടെ ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത തിരക്കഥാ കൃത്ത് ശാരംഗപാണിയുടെ സഹോദരിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News