മുണ്ട് മടക്കിക്കുത്തി മമ്മൂക്ക; കൈ പിന്നില്‍ കെട്ടി ലിജോ… വൈറലായി ലൊക്കേഷന്‍ ചിത്രം

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നു പേരിട്ടിരിക്കുന്നസിനിമയുടെ ചിത്രീകരണത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി . മമ്മൂട്ടി ആദ്യമായി ലിജോയുടെ നായകനാവുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചിത്രത്തിന്റെ പഴനി ഷെഡ്യൂള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. അവിടെനിന്നുള്ള ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന ലിജോയെയും മമ്മൂട്ടിയെയും ചിത്രത്തില്‍ കാണാം. മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം എന്നതും ഈ പ്രോജക്റ്റിന്റെ പ്രത്യേകതയാണ്.

മമ്മൂട്ടി കമ്പനി എന്നാണ് മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം തമിഴ്‌നാട് ആണ്. അശോകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here