ഊണിന് ശേഷം ഒരു ഫ്രഷ് സ്മൂത്തി ആയലോ

എല്ലാരും ഊണൊക്കെ കഴിച്ച് ക്ഷീണിച്ച് ഇരിക്കുവാണല്ലേ? എന്നാല്‍ ആ ക്ഷീണം മാറാന്‍ ഒരു കിടിലന്‍ പഴവും ഓട്‌സും കൊണ്ട് ഒരു ഹെല്‍ത്തി സ്മൂത്തി ആയാലോ?

പെട്ടന്ന് തന്നെ തയാറാക്കാവുന്ന ഒന്നാണ് പഴവും ഓട്‌സും കൊണ്ടുള്ള സ്മൂത്തി. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ…

പാല്‍              ഒന്നര കപ്പ്
ഓട്‌സ്            അരക്കപ്പ്
പഴം                1 എണ്ണം
സപ്പോര്‍ട്ട      2 എണ്ണം (കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)
ഇഞ്ചിനീര്     അര ടീസ്പൂണ്‍
തേന്‍               2 ടീസ്പൂൺ
ഈന്തപ്പഴം     3 എണ്ണം

തയ്യാറാക്കുന്ന വിധം…

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. നല്ല തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ്‌ക്യൂബ്‌സ് ചേർക്കാം. ശേഷം ഒരു ​ഗ്ലാസിലേക്ക് ഒഴിവാക്കുക. സ്മൂത്തിയ്ക്ക് മുകളിൽ അല്‍പം ചോക്ലേറ്റ് കഷ്ണങ്ങളോ അല്ലെങ്കിൽ കോഫീ പൗഡറോ അതും അല്ലെങ്കിൽ അൽപം നട്സ് മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News