
വരുൺ ഗാന്ധി എം പി പാർട്ടിവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹം ഉടൻ പാർട്ടി വിടുമെന്ന ചർച്ച മുൻപ് തന്നെ സജീവമായിരുന്നു. കോൺഗ്രസിലേക്കാണോ എന്ന ചോദ്യം സജീവമാകുമ്പോഴാണ് വരുൺ മമതയുടെ തൃണമൂൽ കോൺഗ്രസിലേക്ക് എന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. ബിസിനസ് സ്റ്റാന്റേര്‍ഡാണ് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടുത്തയാഴ്ച ഡൽഹിയിൽ എത്തുന്ന മമത ബാനർജിയും വരുൺ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും പിന്നീട് പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണും തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായേക്കുമെന്ന് മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, ബിജെപി എംപിയായി ഇരുന്ന്കൊണ്ട് തന്നെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിക്കുന്ന വ്യക്തിയാണ് വരുൺ ഗാന്ധി . നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ച് വരുൺഗാന്ധി രംഗത്തുവന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here