സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം അവസാനിച്ചു

വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം അവസാനിച്ചു. നിലവിലെ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷകർ. ഔദ്യോഗികമായി നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും കർഷകർ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കർഷകർ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളിൽകൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം വരേണ്ടതുണ്ട്.

ബിൽ 2020 പിൻവലിക്കുകയും സബ്സിഡി നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരുകയും ചെയ്യുക, വായുമലിനീകരണ നിരോധനബില്ലിലെ കർഷകവിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുക, സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ലഖിംപൂർ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ്മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു

നവംബർ 27ന് വീണ്ടുംസിംഗു അതിർത്തിയിൽ യോഗം ചേരും. ഭാവി സമര പരിപാടികൾ രൂപീകരിക്കാനായി ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News