വിദേശത്തുനിന്നു വരുന്ന 18നും 50 നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായിരിക്കും ഉംറ തീർഥാടനത്തിനു അനുമതിയെന്ന് ഹജ് ഉംറ മന്ത്രാലയം. അനുമതി പത്രമില്ലാതെ ഹറമിലേയ്ക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൊണ്ടുവരരുതെന്നുമാണ് നിർദേശം. ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറമിൽ നമസ്കരിക്കാനും അനുമതി ലഭിക്കണമെങ്കിൽ പ്രായപരിധി പാലിക്കണമെന്നാണ് നിർദേശം. സൗദിക്ക് പുറത്തുനിന്ന് ഉംറ വീസയ്ക്ക് അപേക്ഷിക്കുന്നവർ അതാത് രാജ്യത്തെ ഔദ്യോഗിക ട്രാവൽ ഏജൻസികളെയാണ് ബന്ധപ്പെടേണ്ടത്.
ഈ ഏജന്‍സികള്‍ക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാറുണ്ടാവണം. യാത്ര ചെയ്യുന്നതിന് മുമ്പ് അംഗീകൃത കൊവിഡ് വാക്‌സിന്റെ ഡോസുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍ മാത്രമെ രാജ്യത്തിന് പുറത്തു നിന്നുള്ളവര്‍ക്ക് ഉംറ വിസ ലഭിക്കുകയുള്ളു. ആഭ്യന്തര മന്ത്രാലയത്തിൻറെ ഖുദൂം പ്ലാറ്റ്‌ഫോം വഴി റജിസ്റ്റർ ചെയ്തശേഷമാണ് രാജ്യത്തേക്കു പ്രവേശിക്കേണ്ടത്.
ഇവിടെ എത്തിയതിന് ശേഷം നേരിട്ട് പെര്‍മിറ്റ് ലഭിക്കുന്ന സേവനം ലഭ്യമാകും. അതേസമയം, പുതിയ സേവനത്തിന് ഇഅ്തമര്‍ന, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മക്ക മസ്ജിദുല്‍ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീര്‍ഥാടകരും പെര്‍മിറ്റ് നേടണം. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൂടെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.