
കോട്ടയം ചിറക്കടവ് ഷാപ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രതികള്‍ക്ക് മദ്യം വാങ്ങി നല്‍കിയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളായ വിനോദ്, അനീഷ്, മോഹന്‍, ഹരികുമാര്‍, കുമരകം അനീഷ്, മാന്‍ട്രേക് റോയി എന്നിവരെ പൊന്‍കുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. ചിറക്കടവ് സ്വദേശികളായ പ്രകാശിനും സുഹൃത്ത് പ്രമോദിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രകാശിനെ കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും പ്രമോദിന്റെ കാലിന് വെട്ടുകയുമായിരുന്നു. സാമ്പത്തിക വിഷയത്തില്‍ ഷാപ്പില്‍ വച്ചുണ്ടായ തര്‍ക്കമാണ് വീട്ടില്‍ കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്.
സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരില്‍ വിനോദിന്റെ പക്കല്‍ നിന്നും പ്രകാശ് ഏഴ് ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 4 ലക്ഷത്തോളം രൂപ തിരികെ നല്‍കി. ബാക്കി ലഭിക്കാനുള്ള മൂന്ന് ലക്ഷം രൂപ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇത് തിരികെ ലഭിക്കാനായി കളള് ഷാപ്പിലെ ജീവനക്കാര്‍ക്കും പതിവുകാര്‍ക്കും മദ്യം നല്‍കിയാണ് വിനോദ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here