ചെറുപയര്‍ വേവിച്ചാണോ ക‍ഴിക്കാറുള്ളത്? വണ്ണം കുറയാന്‍ പയര്‍ ഇങ്ങനെ കഴിച്ച് നോക്കൂ

പയര്‍ വര്‍ഗങ്ങളില്‍ തന്നെ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍. ചെറുപയര്‍ പല രീതിയിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കും വേവിച്ചും മുളപ്പിച്ചുമെല്ലാം കഴിയ്ക്കാം. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. ഇത് വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു കഴിച്ചാലും.

വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകില്ല. പയര്‍ വര്‍ഗങ്ങള്‍ പൊതുവേ ഗ്യാസ് കാരണമാകുമെങ്കിലും ഇതു മുളപ്പിച്ചാല്‍ ഈ പ്രശ്നം ഇല്ലാതെയാകും. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയ ചെറുപയര്‍ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.

കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഇത് സഹായിക്കും. ഇതുവഴി മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താനും സഹായിക്കും. ദിവസവും ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട വഴിയാണ്. ശരീരത്തിലെ ടോക്സിനുകള്‍ മുളപ്പിച്ച ചെറുപയര്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്.

ശരീരത്തിന് പോഷകക്കുറവ് ശരീരത്തിന് പോഷകക്കുറവ് അനുഭവപ്പെടാതെ തന്നെ തടി കുറയ്ക്കാന്‍ പറ്റിയ ഉത്തമമായ ഒരു വഴിയാണിത്. ഇതിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കി നടക്കാനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്. ഇത്തരം ഗുണങ്ങളെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ആര്‍ത്തവ സമയത്ത് സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുളപ്പിച്ച ചെറുപയര്‍. ആര്‍ത്തവ സമയത്ത് ഇത് ശീലമാക്കി നോക്കൂ. ഇതിലെ വൈറ്റമിന്‍ ബി , വൈറ്റമിന്‍ ബി 6 എന്നിവ ഇതിനുള്ള പരിഹാരമാണ്. പ്രമേഹത്തിന് പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ചത്.

ഇത് ഒരു മാസം ശീലമാക്കിയാല്‍ മതി പ്രമേഹമെല്ലാം പമ്പ കടക്കും. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. ധൈര്യമായി പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒന്ന്. കൊളസ്ട്രോള്‍ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here