ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജീസില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്ത റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പളളിച്ചല്‍ സ്വദേശിയായ രഘുവരനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ പ്രമുഖ കേന്ദ്ര സര്‍ക്കാര്‍സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജീസില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും വന്‍തുകകള്‍ തട്ടിയെടുത്ത പളളിച്ചല്‍ സ്വദേശിയായ റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രഘുവരനെയാണ് തിരുവല്ലം പൊലീസ് പിടികൂടിയത്. 100 കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇയാള്‍ രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം വരെ തുകയാണ് തട്ടിച്ചെടുത്തത്.

മാവേലിക്കരയില്‍ ഒളിച്ച് താമസിക്കവെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. . കുടുംബാംഗങ്ങളുമായോ നാട്ടുകാരുമായോ ഒരു തരത്തിലും ബന്ധം സ്ഥാപിക്കാതെ മുങ്ങി നടക്കുകയായിരുന്നു പ്രതി. പല പെന്‍ഷന്‍ ഒാഫീസുകളില്‍ നിന്നും മാറി മാറിയാണ് ഇയാള്‍ പെന്‍ഷന്‍ വാങ്ങിയിരുന്നത് എന്നത് കൊണ്ട് തന്നെ പ്രതിയെ ക‍ഴിഞ്ഞ നാല് മാസമായി പൊലീസ് തിരഞ്ഞ് നടക്കുകയായിരുന്നു. പ്രതി തട്ടിയെത്ത തുക ചിലവ‍ഴിച്ചതിനെ പറ്റി വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് തിരുവല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പൂജപ്പുര, തിരുവല്ലം, നേമം , വലിയതുറ, നെയ്യാറ്റിന്‍ക്കര, തുടങ്ങിയ സ്റ്റേഷനികളില്‍ രഘുവരനെതിരെ നിരവധി പരാതികളാണ് ഉളളത്. ക‍ഴിഞ്ഞ ഏതാനും മാസങ്ങളായി മാവേലിക്കര, ചാരുംമൂട്, കണ്ടിയൂര്‍, കറ്റാനം മേഖലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വന്‍തുക തട്ടിയെത്തതായും പൊലീസിന് വിവരം ഉണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News