
ഓട്സ് ഇരിപ്പുണ്ടോ വീട്ടില്‍? നല്ല ഒരുകൊഴുക്കട്ട ഉണ്ടാക്കിയാലോ? വളരെ പെട്ടന്ന് തയാറാക്കാവുന്ന ഒരു ഈവെനിങ് സ്‌നാക്‌സ് ആണ് ഓട്‌സ് കൊഴുക്കട്ട.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഓട്‌സ് കൊഴുക്കട്ട കുറഞ്ഞ സമയത്തിനുള്ളില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
ചേരുവകൾ…
ഓട്സ് 1 കപ്പ്
റവ 1 കപ്പ്
വെള്ളം 3 കപ്പ്
കായപൊടി 1/2 ടീസ്പൂൺ
പച്ചമുളക് 3 എണ്ണം
തേങ്ങാക്കൊത്ത് 1/4 കപ്പ്
തേങ്ങ ചിരകിയത് 1/4 cup
നല്ലെണ്ണ 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടുക് 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് 1 ടേബിൾ സ്പൂൺ
മുളക് പൊടി 1/2 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ഓട്സ് ഒരു പാനിൽ ഇട്ടു ചെറുതായി വറുത്തു മാറ്റുക. റവയും ഒന്ന് ചൂടാക്കി എടുക്കുക. ഒരു ചീനച്ചട്ടിയിൽ 3 കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്കു കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞതും ലേശം കായപൊടിയും ഒരു ടീസ്പൂൺ നല്ലെണ്ണയും ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ അതിലേക്കു റവയും ഓട്സും ചേർത്ത് കട്ടപിടിക്കാതെ ഇളക്കി ചേർക്കുക.അതിലേക്കു തേങ്ങാക്കൊത്തും കുറച്ചു തേങ്ങ ചിരകിയതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.1 ടീസ്പൂൺ നല്ലെണ്ണ കൂടി ചേർത്തിളക്കി ഓഫ് ചെയ്തു ഒരു 2 മിനിറ്റ് അടച്ചു വയ്ക്കുക.
2 മിനിറ്റിനു ശേഷം ചെറിയ ചെറിയ കൊഴുക്കട്ടകൾ ഉണ്ടാകുക. ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. ഇനി ഒരു പാനിൽ 2 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചുടാകുമ്പോൾ കടുക് പൊട്ടിക്കുക.
ശേഷം ചുവന്ന മുളകും കുറച്ചു ഉഴുന്ന് പരിപ്പും കറിവേപ്പിലയും ലേശം കായപൊടിയും ലേശം മുളക് പൊടിയും ചേർത്ത് ഇളക്കുക അതിലേക്കു വേവിച്ച കുഴക്കട്ടകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here