സമരമുറകളുമായി മുന്നോട്ട് തന്നെ, മോദിയുടെ വാക്കിൽ വിശ്വാസമില്ല; സംയുക്ത കിസാൻ മോർച്ച

കർഷക സമരവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച് സംയുക്ത കിസാൻ മോർച്ച. സിംഘുവിൽ ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൻ്റേത് തീരുമാനം. പാർലമെൻറ് മാർച്ച് ഉൾപ്പെടെ പ്രഖ്യാപിച്ച മുഴുവൻ സമരപരിപാടികളും നടത്തുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.

കർഷകർ നിയമങ്ങൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി വാക്കാൽ നൽകിയ ഉറപ്പിൽ വിശ്വാസം ഇല്ലെന്നാണ് സംയുക്ത മോർച്ച വ്യക്തമാക്കുന്നത്. നിയമം പിൻവലിക്കാൻ ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നു.

വിഷയം പാർലമെൻറിൽ അവതരിപ്പിച്ച നിയമം പൂർണമായും പിൻവലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. അതുവരെ സമരം തുടരുമെന്നും മുൻപ് പ്രഖ്യാപിച്ച പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്നും ചേർന്ന യോഗത്തിനുശേഷം കർഷക സംഘടന നേതാക്കൾ പ്രതികരിച്ചു.

നാളെ ലക്നൗവിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് അറിയിച്ച കർഷകർ 29ന് പാർലമെൻറിലേക്ക് മാർച്ച് നടത്തും. ഓരോ ദിവസവും അഞ്ഞൂറോളം കർഷകരായിരിക്കും സമാധാനപരമായി നടക്കുന്ന പാർലമെൻറ് മാർച്ചിൻ്റെ ഭാഗമാകുക. കർഷക സമരം ഒരു വർഷം പൂർത്തിയാകുന്ന നവംബർ 26ന് വിപുലമായ സമരപരിപാടികൾക്കാണ് സംയുക്ത മോർച്ച രൂപം നൽകിയിരിക്കുന്നത്.

അതേസമയം, ദില്ലി നഗരത്തിൽ ട്രാക്ടർ റാലി നടത്തുമെന്നും രാജ്യതലസ്ഥാനത്തിൻ്റെ അതിർത്തികളിൽ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം നവംബർ 27ന് വീണ്ടും യോഗം ചേരാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര സർക്കാർ കർഷക നിയമങ്ങൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്തേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News