യൂറോപ്പില്‍ കൊവിഡ് വീണ്ടും രൂക്ഷമാകുന്നു; പ്രതിഷേധിച്ച് ആളുകള്‍ തെരുവില്‍

യൂറോപ്പില്‍ കൊവിഡ് വീണ്ടും രൂക്ഷമാകുന്നു. പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്. ജര്‍മനി, റഷ്യ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത്.

നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലാണ് ജനങ്ങള്‍ തെരുവിലിറങ്ങുകയും അക്രമം അഴിച്ച് വിടുകയും ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് നെതര്‍ലന്‍ഡ്സലില്‍ മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമിലെ ഹാഗില്‍ ആളുകള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ഹാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ആളുകള്‍ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. നെതര്‍ലന്‍ഡ്സില്‍ പലയിടങ്ങളിലും കലാപസമാനമായ അന്തരീക്ഷമാണുള്ളത്. ഹാഗില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി 20 ദിവസത്തേയ്ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഫ്രീഡം എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News