മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഒലെയെ പുറത്താക്കാൻ തീരുമാനം

ഇം​ഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഒലെ ​ഗുണ്ണാർ സോൾഷ്യറിനെ പുറത്താക്കുമെന്ന് സൂചന. ഇന്നലെ പ്രീമിയർ ലീ​ഗിൽ യുണൈറ്റഡ് വാറ്റ്ഫോർഡിനോട് ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തോറ്റിരുന്നു. ഈ മത്സരശേഷം നടന്ന അടിയന്തരം ബോർഡ് യോ​ഗത്തിലാണ് ഒലെയെ പുറത്താക്കാൻ തീരുമാനമെടുത്തതായി പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്.

നോർവേക്കാരനായ ഒലെ യുണൈറ്റഡിന്റെ വിഖ്യാത താരങ്ങളിലൊരാളാണ്. 2018 ഡിസംബറിൽ ഹോസെ മൗറീന്യോയെ പുറത്താക്കിയ ഒഴിവിലേക്കാണ് യുണൈറ്റഡ് ഒലെയെ നിയമിച്ചത്. എന്നാൽ ഇതുവരെ ക്ലബിനൊരു കിരീടം നേടിക്കൊടുക്കാൻ ഒലെയ്ക്കായിട്ടില്ല. മുമ്പും പതവവണ ഒലെയ്ക്കെതിരെ വിമർശനം ശക്തമായിയുയർന്നിരുന്നു. എന്നാൽ അന്നൊക്കെ അതിനെ അതിജീവിക്കാൻ ഒലെയ്ക്കായി. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ കൈവിട്ടുപോയി.

പ്രീമിയർ ലീ​ഗിൽ നിലവിൽ ഏഴാം സ്ഥാനത്ത് മാത്രമാണ് യുണൈറ്റഡ്. ഒന്നാമതുള്ള ചെൽസിയേക്കാൾ 12 പോയിന്റ് പിന്നിലാണവർ. ഇതിനകം അഞ്ച് ലീ​ഗ് മത്സരങ്ങളിൽ അവർ തോറ്റു. ഈ സാഹചര്യത്തിൽ ഇനിയും ഒലെയെ നിലനിർത്തുന്നത് യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യതയെ പോലും ബാധിച്ചേക്കുമെന്ന്
നി​ഗമനത്തിലാണ് ക്ലബ്.

ഒലെയെ പുറത്താക്കിയാൽ സഹപരിശീലകനും യുണൈറ്റഡിന്റെ മറ്റൊരു വിഖ്യതാ താരവുമായ മൈക്കിൾ കാരിക്കിനായിരിക്കും താൽക്കാലിക ചുമതല. ഒലെയ്ക്ക് പകരം ഇതിഹാസതാരവും മുൻ റയൽ മഡ്രിഡ് പരിശീലകനുമായി സിനദിൻ സിദാനെ കൊണ്ടുവരാനാണ് യുണൈറ്റഡ് പദ്ധതിയിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളൊന്നും വന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here