വിൻഡീസ് അരങ്ങേറ്റ താരം സോളോസാനോയ്ക്ക് പരിക്ക്; ഒടുവിൽ സ്ട്രക്ചറിൽ മൈതാനം വിട്ടു

ശ്രീലങ്ക-വെസ്റ്റ് വിൻഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ക്രിക്കറ്റ് ലോകത്തെ നടുക്കി വിൻഡീസ് അരങ്ങേറ്റ താരത്തിന് പരിക്ക്.

വിൻഡീസ് കുപ്പായത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ജെറമി സോളോസനോ ഫൈൻ ഷോർട് ലെഗിൽ ഫീൽഡ് ചെയ്യവേ ബാറ്റ്സ്മാന്റെ ഷോട്ട് ഹെൽമറ്റിൽ തട്ടി മൈതാനം വിട്ടു. മെഡിക്കല്‍ സംഘവും സപ്പോര്‍ട്ടീവ് സ്റ്റാഫും സ്ട്രക്‌ചറിലാണ് താരത്തെ കൊണ്ടുപോയത്. ജെറമിയെ സ്‌കാനിംഗിന് വിധേയനാക്കി.

ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സിലെ 24-ാം ഓവറില്‍ ഫൈന്‍ ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയുടെ കരുത്തുറ്റ ഷോട്ട് ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. പന്ത് തലയില്‍ കൊണ്ട് മൈതാനത്തുവീണ താരത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പിന്നാലെ മാറ്റി. 26 വയസുകാരനായ ജെറമി അരങ്ങേറ്റ മത്സരമാണ് ഇന്ന് കളിക്കുന്നത്. ജെറമിക്ക് പകരം സബ്‌സ്റ്റി‌റ്റ്യൂട്ട് ഫീല്‍ഡറായി ഷായ് ഹോപ് കളത്തിലിറങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here