അയ്യോ ആപ്പിളിന്റെ തൊലി കളയരുതേ… ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെകാണാതെ കഴിയ്ക്കാമെന്ന് ഒരു ചൊല്ലുതന്നെ ആപ്പിളിന്റെ ഈ ഗുണം കണ്ടെത്തിയതിനെത്തുടര്‍ന്ന് പറഞ്ഞുപോരുന്നുണ്ട്.

ആപ്പിളിന്റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച് അധികംപേര്‍ക്കൊന്നും അറിവില്ല.

ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ആപ്പിളിന് തടയാന്‍ കഴിയും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ആപ്പിൾ തൊലിയിൽ വിറ്റാമിൻ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്.

ഓരോ ആപ്പിൾ തൊലിയും ശരാശരി 8.4 മില്ലിഗ്രാം വിറ്റാമിൻ സി യും 98 IU വിറ്റാമിൻ എ യും വഹിക്കുന്നു. അതിനാൽ, ആപ്പിളിന്റെ തൊലി കളയുന്നത് ഈ വിറ്റാമിനുകളുടെയെല്ലാം ഉള്ളടക്കത്തെ നീക്കം ചെയ്യുന്നതിന് തുല്യമാണ്.

ആപ്പിൾ തൊലിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി മലബന്ധത്തെ തടയാൻ സഹായിക്കുന്നു. കൂടാതെ, ലയിക്കുന്ന നാരുകൾ നിങ്ങളുടെ ആമാശയത്തിന് പൂർണ്ണത അനുഭവിപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here