രാജ് നാരായണ്‍ജി ദൃശ്യ – മാധ്യമ പുരസ്‌കാരം; മികച്ച പാചക പരിപാടി “സെലിബ്രിറ്റി കിച്ചന്‍ മാജിക് “

രാജ് നാരായണ്‍ ജി ഫൗണ്ടേഷന്‍റെ 2021ലെ ദൃശ്യമാധ്യമ പുരസ്‌കാരത്തില്‍ മികച്ച പാചക പരിപാടിക്കുള്ള പുരസ്കാരം കൈരളി ടിവി സംപ്രേഷണം ചെയ്യുന്ന സെലിബ്രിറ്റി കിച്ചന്‍ മാജിക്കിന് ലഭിച്ചു. പുരസ്‌ക്കാരം എക്‌സിക്യൂട്ടീവ് പ്രാഡ്യൂസര്‍ അമൃത ഏറ്റുവാങ്ങി.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായവര്‍ രുചിയുടെ ലോകം കൂടി നിങ്ങളുടെ മുന്‍പിലേക്ക് കൊണ്ടുവരുന്ന പരിപാടിയാണ് സെലിബ്രിറ്റി കിച്ചന്‍ മാജിക്. കളിയും ചിരിയും മികച്ച കലാപ്രകടനങ്ങളും കൊണ്ട് രസകരമായ പാചക പരിപാടിയാണ് സെലിബ്രിറ്റി കിച്ചന്‍ മാജിക്. പരിപാടിയില്‍ മത്സരാര്‍ത്ഥികളായി  എത്തുന്നത് ടെലിവിഷന്‍ താരങ്ങളാണ്. കിഷോര്‍, കലാഭവന്‍ സരിഗ, ബൈജു ജോസ്, പ്രദീപ് പ്രഭാകര്‍ , അപ്‌സര, ജിഷിന്‍, സരിത ബാലകൃഷ്ണന്‍, രഞ്ജുഷ മേനോന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഷോ നയിക്കുന്നത് എലീന പടിക്കല്‍ ആണ്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി കളിയും ചിരിയും രുചിയും നിറഞ്ഞതാണ്. കൈരളി ടി വി യില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7. 30 മുതല്‍ 8. 30 വരെയാണ് സെലിബ്രിറ്റി കിച്ചന്‍ മാജിക് സംപ്രേഷണം ചെയ്യുന്നത്.

4 ടീമുകളായാണ് പാചക മത്സരം. പാചകത്തോടൊപ്പം രസകരമായ ടാസ്‌കുകളും ഉള്‍പ്പെടുന്ന സെലിബ്രിറ്റി കിച്ചന്‍ മാജിക് രുചിയും ചിരിയും നിറച്ച് മലയാളി പ്രേഷകര്‍ക്ക് നല്‍കുന്നത് ഒരു ഉഗ്രന്‍ ദൃശ്യവിരുന്ന് തന്നെയാണ്. അമൃതയും ആല്‍ബിയുമാണ് പരിപാടിയുടെ സംവിധായകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News