ബട്ടര്‍ നാന്‍ ഉണ്ടാക്കാന്‍ ഇത്രയും എളുപ്പമോ?

രാത്രിയില്‍ വെറൈറ്റി ആയി ബട്ടര്‍ നാന്‍ ഉണ്ടാക്കിയാലോ? വളരെ ഈസിയായി വീട്ടില്‍ തന്നെ നമുക്ക് ബട്ടര്‍ നാന്‍ ഉണ്ടാക്കാം. രുചിയൂറും ബട്ടര്‍ നാന്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ

മൈദ – 4 കപ്പ്

ഓയിൽ – 1/4 കപ്പ്

ഉപ്പ് – 1/2 ടീസ്പൂൺ

ആക്ടീവ് ഡ്രൈ യീസ്റ്റ് – 1 1/2 ടീസ്പൂൺ

പഞ്ചസാര – 1 ടീസ്പൂൺ

ചെറുചൂടുവെള്ളം – 3/4 കപ്പ്

ചെറുചൂട് പാൽ – 3/4 കപ്പ്

ബട്ടർ – 3-4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

1. ഒരു ബൗളിൽ യീസ്റ്റ്, പഞ്ചസാര, 1/4 കപ്പ് വെള്ളം എന്നിവ ചേർ‍ത്ത് മിക്സ് ചെയ്‌ത് 10 മിനിറ്റ് മാറ്റി വയ്ക്കണം.

2. അത് റെഡി ആകുമ്പോഴേക്കും വേറെ ഒരു ബൗളിൽ മൈദയും ഉപ്പും മിക്സ് ചെയ്യണം. എന്നിട്ട് യീസ്റ്റും പാലും എണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കണം. ഇടയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. നല്ല സോഫ്റ്റ് മാവ് കിട്ടുന്നത് വരെ. 4-5 മിനിറ്റ് നന്നായി കുഴച്ചു എടുക്കണം. ശേഷം 2 മണിക്കൂർ അടച്ചു മാറ്റി വയ്ക്കണം.

3. രണ്ട് മണിക്കൂർ കഴിഞ്ഞ് മാവ് ചെറുതായി കുഴയ്ക്കണം. ഇത് ഉരുട്ടി എടുക്കാം.

4. ഓരോ ബോളും കനം കുറച്ചു പരത്തി എടുക്കണം

5. ഇത് മൺ ചട്ടിയിൽ രണ്ട് വശവും വേവിച്ച് എടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News