”ആറ് ആവശ്യങ്ങൾ” പ്രധാനമന്ത്രിക്ക് തുറന്ന കത്ത് അയച്ച് കർഷക സംഘടനകൾ

പ്രധാന മന്ത്രിക്ക് കർഷക സംഘടനകളുടെ തുറന്ന കത്ത്. പ്രധാനമായും ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് അയച്ചത്.

കത്തിൽ പറയുന്ന കാര്യങ്ങൾ

1.എല്ലാ കാർഷിക ഉൽപ്പനങ്ങൾക്കും കൃഷിച്ചെലവ് അടിസ്ഥാനമാക്കിയുള്ള താങ്ങുവില അവകാശമാക്കി മാറ്റണം.

2. വൈദ്യുതി നിയമ ഭേദഗതി ബിൽ, 2020/2021 കരട് പിൻവലിക്കുക.

3. വായൂ മലിനീകരണ നിയമപ്രകാര കർഷകർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്യുക

4. കർഷക സമരത്തിന്റെ പേരിലുള്ള കേസുകൾ ഉടൻ പിൻവലിക്കണം.

5. ലഖിംപൂർ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം

6. സമരത്തിനിടെ മരിച്ച 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകണം. രക്തസാക്ഷി സ്മാരകം നിർമിക്കാൻ സിംഘു അതിർത്തിയിൽ ഭൂമി നൽകണം.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നതിന് പിന്നാലെ 29 ന് തുടങ്ങുന്ന പാര്‍ലെമന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍ അവതരിപ്പിച്ചാല്‍ മതിയാകും. എന്തുകൊണ്ട് നിയമങ്ങള്‍ പിന്‍വലിച്ചുവെന്നതിന്‍റെ കാരണവും കേന്ദ്രം വ്യക്തമാക്കും. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാകും.

താങ്ങുവില അടക്കം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കെണ്ടെന്ന നിലപാടിലാണ് കർഷക സംഘടനകൾ. സംയുക്ത യോഗത്തിൽ  ഈ മാസം 28 വരെയുള്ള സമരപരിപാടികൾ തുടരാൻ  തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News