പഞ്ചാബ് തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനൊരുങ്ങി അമരിന്ദർ സിങ്ങ്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്ഥാപകനുമായ അമരിന്ദർ സിങ്ങ് വ്യക്തമാക്കി.

പട്യാലയിലെ ജനങ്ങൾ വർഷങ്ങളായി തന്റെ കൂടെ ഉണ്ടെന്നും ജനങ്ങൾ തന്റെ മേലുള്ള വിശ്വാസം വെടിഞ്ഞിട്ടില്ലന്നും അമരീന്ദർ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.അമരിന്ദർ കുടുംബത്തിന്റെ ശക്തികേന്ദ്രമായ പട്യാലയിൽ നേരത്തെ അമരിന്ദർ സിങ്ങ് നാലു തവണ മത്സരിച്ചു വിജയിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനവും പിന്നാലെ പാർട്ടി അംഗത്വവും രാജിവച്ച അമരിന്ദർ ഈ മാസം തുടക്കത്തിലാണ് ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചത്. കാർഷിക ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ എൻ ഡി എ യുമായി സഹകരിച്ചു കൊണ്ടാണ് അമരീന്ദർ സിങ്ങ് തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News