രാജ്യത്ത് കൊവിഡ് കേസുകൾ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ പതിനായിരത്തോളം കേസുകൾ ആണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട്‌ ചെയ്യുന്നത്. അതേസമയം, പല രാജ്യങ്ങളിലും രണ്ട് ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നുണ്ടെങ്കിലും ഇന്ത്യയിൽ ബൂസ്റ്റർ ഡോസിന് നിലവിൽ പ്രാധാന്യം നൽകേണ്ടതില്ലെന്ന് ഐ സി എം ആറിലെ പകർച്ചവ്യാധി ഡിപ്പാർട്മെന്റ് മേധാവി സമിരൻ പാണ്ടേ വ്യക്തമാക്കി.

80 ശതമാനം പൗരന്മാർക്ക് രണ്ട് ഡോസുകളും നൽകുന്നതിലാണ് രാജ്യം പ്രാധാന്യം നൽകേണ്ടതെന്നും സമിരൻ പാണ്ടേ ചൂണ്ടി കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News