ADVERTISEMENT
പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ കേരള പൊലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ (IPF) പുറത്തിറക്കിയ സർവ്വെയിലാണ് ആന്ധ്രാ ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.11), തെലുങ്കാന ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.10), ആസാം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.89), കേരളം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.53), സിക്കിം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.18),എന്നീ സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്. പഞ്ചാബ് (6.07), ജാർഖണ്ഡ് (6.07), ഛത്തീസ്ഗഡ്(5.93), ഉത്തർപ്രദേശ് (5.81), ബീഹാർ (5.74) എന്നിവയാണ് സൂചികയിലെ അവസാന അഞ്ച് സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ.
സംസ്ഥാനങ്ങളിലെ പൊതു ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വെയിൽ നിന്നുള്ള കണ്ടെത്തലാണിത്. പൊലീസിന്റെ പ്രവർത്തനം, മികച്ച രീതിയിലുള്ള പെരുമാറ്റം, വേഗത്തിലുള്ള ഇടപെടൽ, സഹായിക്കുകയും സൗഹൃദത്തിലുള്ള പെരുമാറ്റം, സാങ്കേതിക വിദ്യയിലൂന്നിയുള്ള പ്രവർത്തനം, അഴിമതി രഹിത പ്രവർത്തനം, മികച്ച രീതിയിലുള്ള ക്രമസമാധാന പാലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കുകൾ നിശ്ചിയിച്ചിരുന്നത്. ഇവയിൽ എല്ലാ മേഖലയിലും കേരള പൊലീസിന് മുന്നേറാൻ ആയി. ആന്ധ്രാ , തെലുങ്കാന, കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ പൊലീസിൽ നല്ല വിശ്വാസം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.