ദത്ത് വിവാദം; കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ഇന്ന് തുടങ്ങിയേക്കും

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് തുടങ്ങിയേക്കും. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന.

അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. പരിശോധനാഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നത്തുക.

അതേസമയം, ഡിഎൻഎ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കായിരിക്കും.

ആന്ധ്രാ സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവർത്തകർ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. നഗരത്തിലെ ഒരു ശിശുഭവനിലാണ് കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News