മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ല, കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി ഏറ്റെടുക്കണം; പ്രകാശ് രാജ്

കര്‍ഷക സമരത്തിനിടയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തെലങ്കാന മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ നഗരവികസന മന്ത്രി കെ.ടി. രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷക സമരത്തിനിടെ മരിച്ച 750ലേറെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ അഭിനന്ദിച്ചും കെ.ടി. രാമറാവു ട്വീറ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here