മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു. പുതിയ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് പരമാവധിയാക്കാന്‍ കഴിയുമെന്നതിനാലാണ് തമിഴ്നാടിന്റെ നടപടി. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ് എന്നിരിക്കെ 141 അടിയാണ് നിലവിലെ ജലനിരപ്പ്.

വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയ്ക്ക് മുകളില്‍ തുടരുകയാണ്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ അണക്കെട്ട് ഇനി തുറക്കേണ്ടിവരില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here