ഒറ്റ ദിവസം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത മരക്കാറിലെ ഗാനം ‘ഇളവെയില്‍’

മോഹന്‍ലാല്‍ നായകനായ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിഹം ഒടിടിയിലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും തിയറ്ററില്‍ തന്നെയാണ് റിലീസാകുന്നതെന്ന് വ്യക്തമായതോടെ ആരാധകര്‍ ആവേശത്തിലായി. മരക്കാര്‍: പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം പകര്‍ന്നുകൊണ്ട് മരക്കാര്‍: അറബിക്കടലിന്റെ സിഹമെന്ന ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങി, യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി.

എം ജി ശ്രീകുമാറാണ് ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത്. ഇളവെയില്‍ എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാറിന് ഒപ്പം ശ്രേയാ ഘോഷാലും ചേര്‍ന്ന് ആലപിക്കുന്നു. പ്രഭാ വര്‍മയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന രംഗങ്ങള്‍ക്കായുള്ള ഗാനം എഴുതിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 5 ലക്ഷത്തിലധികം ആരാധകരാണ് ഗാനം ഏറ്റെടുത്തിരിക്കുന്നത്. ഈ സന്തോഷവാര്‍ത്ത പ്രഭാ വര്‍മ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അനി ഐ വി ശശിയും പങ്കാളിയാകുന്നു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടി – മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News