കൊല്ലം ഫാത്തിമ കോളേജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊല്ലം ഫാത്തിമ കോളേജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലം കല്ലും താഴത്തെ മകളുടെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. എസ് എന്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഷേക്‌സ്പിയര്‍ വേലായുധന്‍ നായരുടെ മകളും മുന്‍ ഡിജിപി എന്‍ കൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്.

ചെമ്പഴന്തി എസ് എന്‍ കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന ഡോ. ലേഖ കെ നായര്‍, കേരള വര്‍മ കോളജ് രസതന്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ. പ്രീത കെ നായര്‍, കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജ് അധ്യാപിക ഡോ. സീമ കെ നായര്‍ എന്നിവര്‍ മക്കള്‍ . സിംഫണി ടെലിവിഷന്‍ ഉടമ വി കൃഷ്ണകുമാര്‍ സഹോദരനാണ്. സംസ്‌കാരം ഉച്ചക്ക് 2 ന് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News