സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബര്‍ 20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക് സ്ട്രാറ്‌ഫോഡ് സബ് കാസ്റ്റില്‍ വില്ലേജ് ഹാളില്‍ വച്ച് നടന്നു. പ്രസിഡന്റ് സഖാവ് രാജേഷ് സുധാകര്‍ അധ്യക്ഷത വഹിച്ച സമ്മേളനം,സമീക്ഷ നാഷണല്‍ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.

സഖാവ് ജയേഷ് അഗസ്റ്റിന്‍ ആലപിച്ച വിപ്ലവ ഗാനത്തോടുകൂടിയാണു സമ്മേളനം ആരംഭിച്ചത്. സെക്രട്ടറി സഖാവ് ജിജുനായര്‍ കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സഖാവ് നിതിന്‍ ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ ബ്രാഞ്ച് ട്രഷറര്‍ സഖാവ് ശ്യാംമോഹന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗത്തില്‍ വിശദീകരിച്ചു .

അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ ഏകകണ്‌ഠേന തെരഞ്ഞെടുത്തു. സഖാവ് സിജിന്‍ ജോണ്‍ – പ്രസിഡന്റ് സഖാവ് ശ്യാംമോഹന്‍ -സെക്രട്ടറി, സഖാവ് ആല്‍ഫ്രഡ് കെ തോമസ് – വൈസ് പ്രസിഡന്റ് , സഖാവ് ജെറിന്‍ ജോയിന്റ് സെക്രട്ടറി, സഖാവ് വറീത് കരോള്‍ – ട്രഷറര്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് സമിതിയെ നയിക്കും.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു ചര്‍ച്ചയില്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി പുതിയതായി കടന്നുവന്ന അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഇരുപത്തഞ്ചോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സഖാവ് ശ്യാം മോഹന്‍ നന്ദി അറിയിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

സമീക്ഷ യുകെയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായ് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ മാസം അവസാനത്തോടെ ബ്രാഞ്ചുസമ്മേളനങ്ങള്‍ സമാപിക്കും. ദേശീയ സമ്മേളനം 2022 ജനുവരി 22ന് കൊവെന്‍ട്രയില്‍ വെച്ച് നടക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികള്‍ രൂപികരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

യുകെ യിലെ ഇടതുപക്ഷത്തിന്റെയും പുരോഗമന ആശയഗതി ഉള്‍കൊള്ളൂന്നവരുടെയും ശക്തിതെളിയിക്കുന്ന ഒന്നാകും അഞ്ചാം ദേശീയ സമ്മേളനം എന്ന കാര്യത്തില്‍ സംശയം ഇല്ല. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്നും ഒക്കെ വ്യത്യസ്തമായി യുകെ മലയാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ ക്കുന്നവരുടെ ഒരു വലിയ മുന്നേറ്റം നടത്താന്‍ സമീക്ഷ യുകെക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News