ദത്ത് വിവാദ കേസ്; കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഇന്ന് ഹാജരാക്കും

ദത്ത് വിവാദ കേസില്‍ അനുപമ എസ് ചന്ദ്രന്റേതെന്ന് കരുതുന്ന കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്മുന്നില്‍ ഇന്ന് ഹാജരാക്കും. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ സമിതി ഉത്തരവിടും. പരിശോധനയ്ക്ക് ഹാജരാകാന്‍ അനുപമയ്ക്കും അജിത്തിനും നോട്ടീസ് നല്‍കും. ഇന്ന് തന്നെ പരിശോധന നടത്താനാണ് സാധ്യത.

രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ്. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫലം അനുസരിച്ചായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

30 നാണ് കുടുംബക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആന്ധ്ര പ്രദേശിലുള്ള ദമ്ബതികളില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. പാളയത്തുള്ള സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ ഓഫിസര്‍ക്കാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here