കേരളത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു, ഇത് അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണൻ

ഹലാൽ ചർച്ചകൾ അനാവശ്യമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. ഹലാൽ വിഷയം സമൂഹത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമിക്കുന്നുവെന്നും മതപരമായി വിഭജിക്കാനുള്ള നീക്കം സൃഷ്ട്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

“മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞു. അത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല”- കോടിയേരി പറഞ്ഞു.

ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്തമായ ഒരു നിലപാടില്ല. പല തരത്തിലുള്ള പ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. കേരളത്തിലിത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News