തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ ഭരണസമിതി

ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ മാതൃക സൃഷ്ടിച്ച് തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി. പായസം അടക്കമുള്ള സദ്യയാണ് അന്തേവാസികള്‍ക്കായി ഒരുക്കിയത്.

ക്ഷേത്രത്തിലെ ശൂരസംഹാരമഹോത്സവത്തിന്റെ ഭാഗമായി നടത്താറുള്ള അന്നദാനമാണ് ഇത്തരത്തില്‍ മാറ്റിയത്. അന്നദാനപ്രഭു എന്ന സങ്കല്പത്തില്‍ നടത്തുന്ന അന്നദാനം വിശ്വാസത്തിന്റെ ഭാഗമായി സാധാരണക്കാരായ ഭക്തരാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. എന്നാല്‍, കൂടുതല്‍ അര്‍ഹരായവരെ

അന്നമൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു പുതിയ ഭരണസമിതി. . വര്‍ഷങ്ങളായി ക്ഷേത്ര ഉത്സവത്തിന് പാചകം ചെയ്യുന്ന പാചകക്കാരാണ് സദ്യ ഒരുക്കിയത്. അന്തേവാസികളും ജീവനക്കാരുമടക്കം സദ്യയില്‍ പങ്കുകൊണ്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News