സൗഹൃദങ്ങളില്‍ രാഷ്ട്രീയം കാണുന്നവര്‍ ഇതെല്ലാം അറിയണം : അഡ്വ. ടി കെ സുരേഷ്

വ്യക്തി സൗഹൃദത്തിന് കക്ഷിരാഷ്ട്രീയം തടസ്സമാകാമോ എന്നും വ്യക്തി സൗഹൃദത്തിന് ജാതിമത ഭേദങ്ങളുണ്ടാകണോ എന്നുമുള്ള ചോദ്യങ്ങളുയര്‍ത്തി അഡ്വക്കേറ്റ് ടി കെ സുരേഷ്.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്ന് പറയുന്ന എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചിലര്‍ക്ക് പ്രശ്‌നമെന്നും ടി കെ സുരേഷ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

എം ബി രാജേഷും അദ്ദേഹത്തെ വിജയിപ്പിച്ച സിപിഐഎം എന്ന പാര്‍ട്ടിയും മുസ്ലീം വിരുദ്ധരാണെന്ന് പരോക്ഷമായി സ്ഥാപിക്കാനും ചിലരെങ്കിലും ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും ഇനി ഒരാളുമായി കേവലം സൗഹൃദമുണ്ടെന്ന് പറഞ്ഞാല്‍ത്തന്നെ , അതിനു മുന്നില്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വന്തം പ്രത്യയശാസ്ത്രങ്ങള്‍ അടിയറ വെച്ചു പോകുമെന്നാണോ ചിലരെല്ലാം ധരിച്ചു വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വ്യക്തി സൗഹൃദത്തിന് കക്ഷിരാഷ്ട്രീയം തടസ്സമാകാമോ…?
വ്യക്തി സൗഹൃദത്തിന് ജാതിമത ഭേദങ്ങളുണ്ടാകണോ ..?
ഇനി ഒരാളുമായി കേവലം സൗഹൃദമുണ്ടെന്നു പറഞ്ഞാല്‍ത്തന്നെ , അതിനു മുന്നില്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വന്തം പ്രത്യയശാസ്ത്രങ്ങള്‍ അടിയറ വെച്ചു പോകുമെന്നാണോ ചിലരെല്ലാം ധരിച്ചു വെച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്ന് പറയുന്ന
MB രാജേഷിന്റെ fb പോസ്റ്റാണ് ചിലരുടെ പ്രശ്‌നം.
ആ പോസ്റ്റും പൊക്കിപ്പിടിച്ച് MB രാജേഷും, അദ്ദേഹത്തെ വിജയിപ്പിച്ച CPI(M) എന്ന പാര്‍ട്ടിയും മുസ്ലീം വിരുദ്ധരാണെന്ന് പരോക്ഷമായി സ്ഥാപിക്കാനും ചിലരെങ്കിലും ശ്രമിച്ചു കൊണ്ടിരിക്കുന്നു.
എം ബി രാജേഷിന്റെ പോസ്റ്റിനെ നമുക്ക് പദാനുപദം വിലയിരുത്താം ..
MB രാജേഷിന്റെ പോസ്റ്റ് ഇതാണ്.
‘കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.’
ഇത്രയും ഭാഗത്ത് എന്താണൊരു പ്രശ്‌നം ..?
10 വര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് , അവര്‍ രാഷ്ട്രീയമായി എതിര്‍ ചേരിയിലാണെങ്കില്‍ പോലും സൗഹൃദം ആയിക്കൂടെ ..?
പോസ്റ്റ് തുടരുന്നു ..
‘ അദ്ദേഹം യുവമോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാന്‍ ഡി വൈ എഫ് ഐ യുടെ പ്രസിഡന്റ് ആയിരുന്നു. പാര്‍ലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാര്‍ എഴുതിയ ലേഖനങ്ങള്‍ ശശി തരൂര്‍ എഡിറ്റ് ചെയ്ത് ‘ India – The future is now’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ ഞങ്ങള്‍ ഇരുവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.ഹിമാചല്‍ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് താക്കൂര്‍ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. ‘
ഇത്രയും ഭാഗത്ത് എന്താണ് പ്രശ്‌നം …?
പാര്‍ലമെന്റിലെ യുവ എം.പി.മാര്‍ ലേഖനമെഴുതിയതാണോ പ്രശ്‌നം ..?
രാജേഷിന്റെയും , താക്കൂറിന്റെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ശശി തരൂര്‍
‘India – The Future is Now’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതാണോ പ്രശ്‌നം ..?
പുസ്തകം പ്രസിദ്ധീകരിച്ച ശരി തരൂര്‍ കോണ്‍ഗ്രസ്സായതാണോ പ്രശ്‌നം ?
അതോ രാജേഷിനും ക്രിക്കറ്റില്‍ താല്‍പ്പര്യമുണ്ടായി പോയതാണോ കുറ്റം. ..
അതോ രണ്ട് മുന്‍ MP മാര്‍
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഔദ്യോഗിക വേദിയില്‍ നേരില്‍ കണ്ടപ്പോള്‍ സൗഹൃദം പുതുക്കി പോയതാണോ കുറ്റം..?
എതിര്‍ രാഷ്ടീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ കണ്ടാല്‍ ശത്രുത മാത്രം പുലര്‍ത്തി മുഖം തിരിച്ചു പോകണമെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്. ?
പരസ്പരം കൊലവിളികള്‍ ഉയര്‍ത്തണമെന്നാണോ ഇവരുദ്ദേശിക്കുന്നത്. ..?
വിമര്‍ശകര്‍ മനസ്സിലാക്കണ്ട ചില ചെറിയ കാര്യങ്ങളുണ്ട്.
സൗഹൃദമെന്ന പദത്തിന് സൗഹൃദമെന്നു മാത്രമാണ് അര്‍ത്ഥം ..
വഴിവിട്ട സൗഹൃദമെന്നല്ല ..
ദല്‍ഹിയിലെ സിഖ് വംശജരെ കൂട്ടക്കൊല ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി പിടിക്കുന്നവനല്ല രാജേഷ്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിര്‍ണ്ണായക വിഷയത്തില്‍ അതിരൂക്ഷമായ ചര്‍ച്ച നടക്കുമ്പോള്‍ ഓടിപ്പോയി മോദിയെ ആശ്ലേഷിച്ചവനല്ല രാജേഷ് ..
ശബരിമലയില്‍ കലാപങ്ങള്‍ അഴിച്ചുവിട്ട വര്‍ഗ്ഗീയ വാദികള്‍ക്ക് നാരങ്ങ വെള്ളം കലക്കിക്കൊടുത്തവനല്ല രാജേഷ്.
ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ വയനാട്ടില്‍ മഞ്ഞു കാറ്റും കൊണ്ട് ചൂടുപഴം പൊരി തിന്നാന്‍ പോയവനല്ല രാജേഷ്.
ഇന്ത്യന്‍ പാര്‍ലിമെന്റിനകത്തും പുറത്തും വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു
സ: എം.ബി.രാജേഷ് ..
രാജ്യത്തെപിളര്‍ക്കുന്ന കടുത്ത വര്‍ഗ്ഗീയതയ്‌ക്കെതിരെ അന്നും ഇന്നും ഉറച്ച ശബ്ദമാണ് സഖാവ് എം.ബി.രാജേഷ് .
ഒരു കാര്യം വ്യക്തമാണ്
കാലമേറെയായിട്ടും തൃത്താല പോയതിലുള്ള ആ ചളുപ്പ് പോയിട്ടില്ല
ചില തമ്പ്രാക്കള്‍ക്കും,
ആരാധകവൃന്ദങ്ങള്‍ക്കും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News