പി ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരം ഇനി നാടിന് സ്വന്തം; കോടിയേരി ബാലകൃഷ്ണന്‍ ‘പി ജി റഫറന്‍സ് ലൈബ്രറി’ പുതുതലമുറയ്ക്ക് കൈമാറി

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരം ഇനി നാടിന് സ്വന്തം. പി ജിയുടെ ചരമവാര്‍ഷികദിനത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ‘പി ജി റഫറന്‍സ് ലൈബ്രറി’ പുതുതലമുറയ്ക്ക് കൈമാറി. പി ജി എഴുതിയ ബൃഹദ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 17,500 പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്.

പെരുന്താന്നി സുഭാഷ് നഗറിലെ ‘മുളയ്ക്കല്‍’ വീട്ടിലിരുന്നാണ് ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പി ജി ചിന്തിച്ചതും എഴുതിയതും. പി ജിയുടെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ അറിവിന്റെ അക്ഷയഖനികളായ പുസ്തകങ്ങള്‍ മുളയ്ക്കല്‍ വീട്ടിലെ മുകള്‍നിലയില്‍ ഇപ്പോള്‍ വായനക്കാരെ കാത്തിരിക്കുകയാണ്. പി ജിയുടെ ചരമവാര്‍ഷികദിനത്തില്‍ ഇന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ‘പി ജി റഫറന്‍സ് ലൈബ്രറി’ പുതുതലമുറയ്ക്ക് കൈമാറിയത്.

എല്ലാ കാലത്തും സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് പി.ജിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പി ജി എഴുതിയ ബൃഹദ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 17,500 പുസ്തകങ്ങളാണ് ഇവിടുള്ളത്. രാഷ്ട്രീയം, കല, സംസ്‌കാരം, സാമ്പത്തികം തുടങ്ങി വിഷയവൈവിധ്യംകൊണ്ട് സമ്പന്നമാണ് ഗ്രന്ഥശേഖരം. മലയാളത്തില്‍ ആദ്യ കാലത്ത് പ്രസിദ്ധീകരിച്ച അപൂര്‍വ പുസ്തകങ്ങളുമുണ്ട്.

വിവിധ ഭൂഖണ്ഡങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാജ്യങ്ങളുടെ പോരാട്ട ചരിത്രവും പുസ്തകങ്ങളായുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റഫറന്‍സിന് ഉപയോഗിക്കാവുന്ന തരത്തിലാണ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പി ജി സംസ്‌കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ലൈബ്രറി പ്രവര്‍ത്തന സജ്ജമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel